കള്ളന് ലക്ഷങ്ങള്‍ വേണ്ട, മദ്യം മതി!

ആലപ്പുഴ| WEBDUNIA|
PRO
PRO
ബിവറേജസ് കോര്‍പ്പറേഷനിലെ വില്‍പ്പനശാലയില്‍ മോഷണത്തിനെത്തിയ കള്ളന്മാര്‍ മദ്യം കണ്ടപ്പോള്‍ മറ്റെല്ലാം മറന്നു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം രൂപ മൈന്‍ഡ് ചെയ്യാതെ മദ്യക്കുപ്പികളുമായി കള്ളന്മാര്‍ കടക്കുകയായിരുന്നു.

നെടുമുടി പൊലീസ് സ്റ്റേഷന് അരികിലുള്ള വില്‍പ്പനശാലയില്‍ വ്യാഴാഴ്ച രാത്രിയാണ് കള്ളന്മാര്‍ എത്തിയത്. മുകളിലത്തെ ഷീറ്റുപൊളിച്ചാണ് അവര്‍ അകത്ത് കടന്നത്. കൗണ്ടറിലെ ഇരുമ്പുപെട്ടിയില്‍ അഞ്ചുലക്ഷത്തില്‍പ്പരം രൂപയുണ്ടായിരുന്നു അപ്പോള്‍. എന്നാല്‍ വിവിധ ബ്രാന്‍ഡുകളിലുള്ള ഒമ്പത് വിദേശമദ്യക്കുപ്പികളാണ് കള്ളന്മാര്‍ കൊണ്ടുപോയത്, പണം തൊട്ടില്ല. പിന്‍വാതില്‍ തുറന്നാണ് അവര്‍ രക്ഷപ്പെട്ടത്.

സംഭവം അറിഞ്ഞ് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും വ്യത്യസ്തമായ ഈ മോഷണക്കഥ അറിഞ്ഞ് അമ്പരന്നു.

പൊലീസ് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :