പൊലീസും കള്ളനുമായി തിളങ്ങാന്‍ നരേന്‍

WEBDUNIA|
PRO
PRO
മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ്മാസ്റ്ററിലൂടെ മലയാളത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നരേന്‍. ഗ്രാന്‍ഡ്മാസ്റ്ററിന് ശേഷം നരേന്‍ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ജ്വവല്‍ തീഫ്. ഈ ചിത്രത്തില്‍ നായകനായ നരേന്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിക്കും.

ചിത്രത്തില്‍ പൊലീസിന്റെയും കള്ളന്റെയും വേഷമാണ് നരേന്‍ അവതരിപ്പിക്കുക. ഒരു ജ്വല്ലറി മോഷണത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാബു ചെറിയാനാണ്. സജ്ജന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

തമിഴില്‍ മുഖം‌മൂടി എന്ന ചിത്രമാണ് ഇനി നരേന്റതായി പുറത്തിറങ്ങാനുള്ളത്. ഇതില്‍ പ്രതിനായകന്റെ വേഷത്തിലാണ് നരേന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :