കലോത്സവത്തിന് തിരി തെളിഞ്ഞു

കോഴിക്കോട്| WEBDUNIA|
PRO
PRO
കൌമാരകേരളത്തിന്‍റെ ഒരാഴ്‌ച നീളുന്ന കലാവിരുന്നിന് നഗരഹൃദയത്തില്‍ തിരി തെളിഞ്ഞു. പ്രധാനവേദിയായ മാനാഞ്ചിറ മൈതാനിയില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി സുവര്‍ണകലോത്സവം ഉദ്‌ഘാടനം ചെയ്‌തു.

സ്വാഗതഗാനത്തോടെയാണ് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാഗതഗാനത്തോടനുബന്ധിച്ച് അരങ്ങേറിയ സംഗീതശില്പം മലയാളത്തനിമ വിളിച്ചോതുന്നതായിരുന്നു. മോഹിനിയാട്ടവും കേരളനടനവും മാര്‍ഗംകളിയും കഥകളിയും തെയ്യവും സംഗീതശില്പത്തെ അവര്‍ണനീയമാക്കി.

മൂന്നരയോടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അഞ്ചുമണിയോടെ മാനാഞ്ചിറ മൈതാനിയിലെത്തി. തുടര്‍ന്നാണ് ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ അരങ്ങേറിയത്.

പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ പി എ മുഹമ്മദ് ഹനീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടകനായി നിശ്‌ചയിച്ചിരുന്നെങ്കിലും കൊല്‍ക്കത്തയ്‌ക്ക് പോയതിനാല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചടങ്ങിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങിന് ആശംസ അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ സന്ദേശം ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ പി എ മുഹമ്മദ് ഹനീഷ് വായിച്ചു. ആദ്യ ദിവസമാ‍യ ഇന്ന് കേരളനടനം, മോഹിനിയാട്ടം, മൂകാഭിനയം, ദേശഭക്തിഗാനം, വീണ, ഓടക്കുഴല്‍ എന്നിവയില്‍ മത്സരങ്ങള്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :