പ്ലസ് ടു, ഡിഗ്രി ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും

PROPRO
അടുത്ത അധ്യയനവര്‍ഷം ഹയര്‍സെക്കന്‍ഡറി, ഡിഗ്രി ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് ആദ്യവാരത്തോടെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കും.

തിരുവനന്തപുരം| WEBDUNIA|
ഹയര്‍ സെക്കന്‍ഡറിയിലും കോളജുകളിലും പ്രവേശനം പൂര്‍ത്തിയാക്കി ഒന്നാംവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകുന്നതു വിദ്യാര്‍ഥികള്‍ക്ക്‌ പഠനദിനങ്ങള്‍ നഷ്ടമാക്കുന്നു എന്നുള്ള കെ പി മോഹനന്‍റെ സബ്മിഷനു മറുപടിയായിട്ടാണ് മന്ത്രി ഇതു പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :