കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്| WEBDUNIA|
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുകിലോ സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ നജീബ് അന്‍സാരിയെ ആണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. ഇയാള്‍ ഒരുകിലോ സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ട് വിമാനത്താവള ജീവനക്കാരന്‍ ഷമീമിന്റെ പക്കല്‍ രണ്ടുകിലോ സ്വര്‍ണം കൈമാറുകയായിരുന്നു.

ഇത് മനസിലാക്കിയ കസ്റ്റംസ് ഷമീമിനെ അറസ്റ്റു ചെയ്യുകയായിരുന്നു. വിമാനത്താവളത്തിലെ താത്ക്കാലിക ഫയര്‍മാനാണ് ഷമീം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :