കണ്ണൂര്‍ ജയിലില്‍നിന്നും 22 മൊബൈല്‍ പിടിച്ചെടുത്തു

കണ്ണൂര്‍| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (19:41 IST)
സെന്‍ട്രല്‍ ജയിലില്‍ ഷ്ട്രീയ തടവുകാരും മാറാട്‌ കേസിലെ തടവുകാരും കഴിയുന്ന മൂന്ന്‌, നാല്‌ ബ്ലോക്കുകളില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ 22 മൊബൈല്‍ ഫോണുകളും ഇലക്ട്രിക്‌ ഹീറ്ററും പിടിച്ചെടുത്തു. രണ്ടും മൂന്നും സിംകാര്‍ഡുകള്‍ ഇടാന്‍ കഴിയുന്ന വിദേശനിര്‍മ്മിത മൊബൈലുകളാണ്‌ പിടിച്ചെടുത്തതില്‍ അധികവും.

ഇന്നലെ നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും നാല്‌ ചാര്‍ജറുകളും പിടികൂടിയിരുന്നു. ഒന്നാം ബ്ലോക്കിലെ ബി ക്ലാസില്‍ നിന്നായിരുന്നു ഇവ കണ്ടെടുത്തത്‌. ബ്ലോക്ക്‌ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഫോണുകള്‍.

തിങ്കളാഴ്ച നടന്ന റെയ്ഡില്‍ രണ്ട്‌ മൊബൈല്‍ ഫോണുകളും പത്ത്‌ ചാര്‍ജറുകളും 70 ഓളം സോപ്പുകളും 3,910 രൂപയും പൊലീസ് പിടികൂടിയിരുന്നു. ആമയൂര്‍ കൂട്ടക്കൊല കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്‌ പത്താംനമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ കഴിയുന്ന റെജികുമാറില്‍ നിന്നായിരുന്നു ഒരു മൊബൈലും പണവും പിടിച്ചെടുത്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :