കടല്‍കൊലക്കേസ് അന്വേഷണം ഏത് ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാനാണ് കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ എന്‍ഐഎ കേസ് അന്വേഷിക്കുന്നതിനോട് ഇറ്റലി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു.