കടല്‍ നികത്താനുള്ള പദ്ധതി ഉപേക്ഷിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വ്യവസായ ആവശ്യങ്ങള്‍ക്കായി കടല്‍നികത്താനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച വ്യവസായ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ ആവശ്യങ്ങള്‍ക്കായി കടല്‍ നികത്താനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനാല്‍, ഇക്കാര്യത്തെക്കുറിച്ച് കിന്‍ഫ്ര വഴി നടത്തുന്ന പഠനം തുടരേണ്ടതില്ലെന്ന്‌ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു‌.

കടല്‍ നികത്തുന്നത്‌ തെറ്റാണെന്ന്‌ തോന്നിയതുകൊണ്ടല്ല പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം പരിഗണിച്ചാണ്‌ പദ്ധതി ഉപേക്ഷിച്ചത്‌. കടല്‍ നികത്തുന്നത്‌ കുറ്റകരമാണെങ്കില്‍ ആദ്യം ശിക്ഷിക്കേണ്ടത്‌ പരശുരാമനെയാണെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :