ഗുജറാത്തിലെ നിക്ഷേപങ്ങള്‍ കൂടി

ചെന്നൈ | WEBDUNIA| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2008 (12:57 IST)

രാജ്യത്തെ ഏറ്റവുമധികം നിക്ഷേപങ്ങള്‍ ലഭ്യമാക്കിയ സംസ്ഥാനമായി ഗുജറാത്ത് തുടരുന്നു. നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാനം 10 ശതമാനത്തിലേറെ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് കൊല്ലങ്ങളിലായി നേടിയിട്ടുള്ളത്.

ഈയിനത്തില്‍ ദേശീയ ശരാശരിയേക്കാളും മെച്ചമാണ് ഗുജറാത്തിലേതെന്ന് ഗുജറാത്ത് വ്യവസായ മന്ത്രി സൌരഭ് പട്ടേല്‍ പറഞ്ഞു. സി.ഐ.ഐ യും ഗുജറാത്ത് സര്‍ക്കാരിന്‍റെ വ്യവസായ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ബിസിനസ് മീറ്റിലാണ് സൌരഭ് പട്ടേല്‍ ഇത് പറഞ്ഞത്.

ഇന്ത്യയിലൊട്ടാകെ ലഭിച്ച മൊത്തം നിക്ഷേപങ്ങളില്‍ 23 ശതമാനവും ഗുജറാത്താണ് നേടിയത്. ഒട്ടാകെ ലഭിച്ച 86 വിവിധ പദ്ധതികളിലായി 176.8 ബില്യന്‍ ഡോളറിന്‍റെ നിക്ഷേപമാണ് ഗുജറാത്ത് നേടിയത്.

ഓട്ടോമൊബൈല്‍, ധാതുക്കള്‍ അടിസ്ഥാനമായുള്ള വ്യവസായങ്ങള്‍, ടെക്സ്റ്റയില്‍‌സ്, അപ്പാരല്‍‌സ്, തുറമുക്ഖം, കെമിക്കല്‍, പെട്രോകെമിക്കല്‍, ഐ.റ്റി., ഓയില്‍ ആന്‍റ് ഗ്യാസ്, ഫാര്‍മസ്യൂട്ടിക്കല്‍‌സ്, ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കുന്നത്.

മികച്ച ഗതാഗത സൌകര്യങ്ങളും തൊഴില്‍ സൌഹൃദ അന്തരീക്ഷവും അടിസ്ഥാന സൌകര്യ വികസന മേഖലകളിലെ മുന്നേറ്റവും, സാമൂഹ്യ പരിവര്‍ത്തനങ്ങളുമാണ് ഗുജറാത്തിനെ ഈ നിലയിലേക്ക് നയിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ തമിഴ്നാട് സി.ഐ.ഐ ചെയര്‍മാന്‍ മാണിക്ക്യം രാമസ്വാമി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :