ഓണത്തിന് 613 രൂപയുടെ ഓണക്കിറ്റ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കും

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2013 (10:20 IST)
PRO
ഓണത്തിന് 613 രൂപയുടെ ഓണക്കിറ്റ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി പികെ ജയലക്ഷ്മി അറിയിച്ചു. സംസ്ഥാനത്തെ 1,36,456 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ ലഭിക്കും.

8.36 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 15 കിലോഗ്രാം ജയ അരി, 500 ഗ്രാം പഞ്ചസാര, 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം മുളക്, 500 ഗ്രാം ശര്‍ക്കര, 500 മില്ലീലിറ്റര്‍ വെളിച്ചെണ്ണ എന്നിവ അടങ്ങിയതാണ് കിറ്റ്.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രാദേശിക ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഗുണമേന്മയും അളവും തൂക്കവും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ബന്ധപ്പെട്ട പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍മാര്‍, ഡെവലപ്‌മെന്‍റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :