ഒറിജിനാലിറ്റിക്കായി നായികയുടെ വസ്ത്രം വലിച്ചു കീറി; നായകനെതിരെ കേസ്

സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ വസ്ത്രം വലിച്ചു കീറിയ നായകനടനെതിരെ കാളിയാർ പൊലീസ് കേസെടുത്തു. ദൈവം സാക്ഷി എന്ന സിനിമയുടെ നടനും സംവിധായകനുമായ സ്നേഹജിത്തിനെതിരെയാണു കേസ്. സിനിമാ ചിത്രീകരണത്തിനിടെ ഇക്

തൊടുപുഴ, സ്നേഹജിത്ത്, സിനിമാ Thodupuzha, Snehajith, Cinema
തൊടുപുഴ| rahul balan| Last Updated: വ്യാഴം, 12 മെയ് 2016 (18:16 IST)
സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ വസ്ത്രം വലിച്ചു കീറിയ നായകനടനെതിരെ കാളിയാർ പൊലീസ് കേസെടുത്തു. ദൈവം സാക്ഷി എന്ന സിനിമയുടെ നടനും സംവിധായകനുമായ സ്നേഹജിത്തിനെതിരെയാണു കേസ്. സിനിമാ ചിത്രീകരണത്തിനിടെ ഇക്കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു സംഭവം നടന്നത്.

കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടിൽവച്ചായിരുന്നു ചിത്രീകരണം. ഒറിജിനാലിറ്റിക്കായി മുൻകൂട്ടി പറയാതെയും സമ്മതമില്ലാതെയായിരുന്നു സ്നേഹജിത്ത് നടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയത്.

തിരക്കഥ പറഞ്ഞുതന്നപ്പോള്‍ വസ്ത്രം വലിച്ചു കീറുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും സിനിമാ ചിത്രീകരണം നടത്തുന്നവരുടെ മുന്നിൽ വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും ആരോപിച്ചാണ് തൃശൂർ സ്വദേശിനിയായ നടി വനിതാ സെല്ലിൽ പരാതി നൽകിയത്. നടിയുടെ പരാതിയേത്തുടര്‍ന്നാണ് കാളിയാർ പൊലീസ് കേസ് എടുത്തതെന്ന് എസ് ഐ പി ടി സഞ്ജയ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :