ഒബറോൺ മാളിലെ തീപിടുത്തം നിയന്ത്രണവിധേയം; മാളിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് നിഗമനം

ഒബറോൺ മാളിലെ തീപിടുത്തം നിയന്ത്രണവിധേയം, ആര്‍ക്കും പരിക്കില്ല

AISWARYA| Last Modified ചൊവ്വ, 16 മെയ് 2017 (13:06 IST)
കൊച്ചി ഒബറോൺ മാളിലെ തീപിടുത്തം നിയന്ത്രണവിധേയം. മള്‍ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയതു കൊണ്ട് ആര്‍ക്കും പൊള്ളലെറ്റിട്ടില്ല. നാലാനിലയിലാണ് കാര്യമായ നാശം സംഭവിച്ചത്.

തീപിടുത്തം ആദ്യം ഉണ്ടായത് ഫുഡ് കോർട്ടുകൾ പ്രവർത്തിക്കുന്ന മാളിന്റെ നാലാം നിലയിലാണ്. ഇവിടം പൂർണമായും കത്തി നശിച്ചു. രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഫയർ അലാം നൽകി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു.

മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാൽ‍ ആധികമാളുകൾ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടൻതന്നെ ഒഴിപ്പിച്ചു. മാളിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :