ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു മരണം, 25 പേർക്കു ഗുരുതര പരുക്ക്

തമിഴ്നാട്ടിൽ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു

തിരുച്ചിറപ്പള്ളി| സജിത്ത്| Last Modified ഞായര്‍, 30 ഏപ്രില്‍ 2017 (10:44 IST)
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ടു പേർ മരിച്ചു.
കൊച്ചിയിൽനിന്ന് വിനോദ സഞ്ചാരികളുമായി പോയ വാൻ തിരുച്ചിറപ്പള്ളിയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇരുപത്തഞ്ചിലേറെ പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. മരിച്ചവരിൽ ഒരാൾ എറണാകുളം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടൻതന്നെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടന്നത്തിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രി മോര്‍ച്ചറിയില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :