എസ്‌എസ്‌എല്‍സി: 861 സ്കൂളുകള്‍ക്ക് നൂറുമേനി

കോട്ടയം | WEBDUNIA|
PRO
എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം പൂര്‍ത്തിയായി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. 861 സ്കൂളുകള്‍ ഏല്ലാ വിദ്യാര്‍ഥികളും വിജയിച്ചതോടെ നൂറുമേനി വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയം ജില്ലയിലാണ്. 97.74 ശതമാനമാണ് വിജയം.

എസ് എസ് എല്‍ സി പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ എ+ നേടിയത് കോഴിക്കോട് ജില്ലയാണ്.ഈ വര്‍ഷം 44016 പേര്‍ക്കാണ് ഗ്രേസ്‌മാര്‍ക്ക് നല്‍കിയത്

പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് 74.06 ശതമാനം. ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് 98.82 ശതമാനമാണ് വിജയം. ഏപ്രില്‍ ആദ്യ വാരത്തോടെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പതിവിലും നേരത്തെ തന്നെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് ആയിരുന്നു ഫലപ്രഖ്യാപനം.

ഇത്തവണ 4,79,650 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9550 പേര്‍ കൂടുതല്‍. പ്രൈവറ്റായി പരീക്ഷ എഴുതിയത് 5470 പേര്‍.

56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :