എസ്എസ്എല്‍സി പരീക്ഷാകാലത്തിന് തുടക്കം

തിരുവനന്തപുരം| WEBDUNIA|
PRO
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ അടക്കം 2,815 പരീക്ഷാ കേന്ദ്രങ്ങളിലായി 4,64,310 വിദ്യാര്‍ഥികളാണ് ഇക്കുറി എഴുതുന്നത്. വെള്ളിയാഴ്‌ചകളില്‍ പരീക്ഷയുണ്ടാകില്ല. ശനിയാഴ്‌ചകളില്‍ പരീക്ഷ നടത്തും.

രണ്ടു സിലബസിലാണ്‌ ഈ വര്‍ഷവും പരീക്ഷ. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പരീക്ഷയെഴുതിയവര്‍ക്കു പഴയ സിലബസിലും മറ്റുള്ളവര്‍ക്കു പുതിയ സിലബസിലുമാണ്‌ പരീക്ഷ.

മലയാളം മീഡിയത്തില്‍ 3,42,614, ഇംഗ്ലീഷ്‌ മീഡിയത്തില്‍ 1,16,068, തമിഴില്‍ 2302, കന്നടയില്‍ 3326 എന്നിങ്ങനെയാണ്‌ പരീക്ഷാര്‍ഥികളുടെ എണ്ണം. ഇത്തവണയും ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്‌ക്കിരുത്തുന്നത്‌ പട്ടം സെന്റ്‌ മേരീസ്‌ സ്‌കൂളാണ്‌.1721 പേര്‍.

22ന് പരീക്ഷ അവസാനിക്കും. 22നു പഴയ സ്‌കീം അനുസരിച്ചുള്ള വിദ്യാര്‍ഥികളുടെ ഐടി. പരീക്ഷ നടക്കും.25,000 അധ്യാപകരെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്‌.

കര്‍ശന പരിശോധനയ്ക്ക് ശേഷമാകും പരീക്ഷാഹാളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം. മാര്‍ച്ച് 29 ന് മൂല്യനിര്‍ണയം ആരംഭിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :