എറണാകുളത്തും എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
എറണാകുളത്ത്‌ എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. തേവര സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ യുവതിയില്‍ രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ ശരീരത്തില്‍ നിന്ന് സ്രവങ്ങളെടുത്ത്‌ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അയച്ചാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ രണ്ട് പേര്‍ക്കു എച്ച്‌ വണ്‍ എന്‍ വണ്‍ പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയില്‍ മാരാരിക്കുളം ചെട്ടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത് ബാംഗ്ലൂരില്‍ നിന്നു നാട്ടിലെത്തിയ അയ്യന്തോള്‍ സ്വദേശിയായ വിദ്യാര്‍ഥിക്കാണ്. പനിയും ശ്വാസ തടസവും മൂലം കഴിഞ്ഞ ആഴ്ചയാണ് വിദ്യാര്‍ഥിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നാവാം രോഗം പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :