എയര്‍ ഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊച്ചി| WEBDUNIA|
PRO
PRO
എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അഗത്തി വിമാനത്താവളത്തിലാണ് സംഭവം. വിമാ‍നത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം റണ്‍‌വേ വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

രാവിലെ 10:45-ന് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോയ വിമാനമാണ് റണ്‍‌വേയില്‍ നിന്ന് തെന്നിമാറി പുറത്തേക്ക് പോയത്. കനത്ത കാറ്റും മഴയും മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 20 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

സംഭവത്തെ തുടര്‍ന്ന് രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. ഇതെക്കുറിച്ച് എയര്‍ ഇന്ത്യ ഉന്നതതലഅന്വേഷണത്തിനും ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :