'എന്റെ ജീവിതം നശിപ്പിച്ചു, പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍‌കണം’- മുംബൈ കൂട്ടബലാത്സംഗ ഇര

മുംബൈ| WEBDUNIA|
PRO
PRO
എന്റെ ജീവിതം നശിപ്പിച്ചു, പ്രതികള്‍ക്ക് നല്‍‌കണം. പറയുന്നത് മുംബൈ ബലാത്സംഗ ഇരയായ മാധ്യമപ്രവര്‍ത്തക. കഴിഞ്ഞുപോയതെല്ലാം കണ്ണീരോടെ ഓര്‍ക്കാനേ കഴിയൂ. എന്നാല്‍ പോരാട്ടത്തിന്റെ പാതയിലിറങ്ങാനാണ് ഈ പെണ്‍കുട്ടിയുടെ തീരുമാനം. തന്നെ അതിക്രൂരമായി പീഡിപ്പിച്ച കുറ്റവാളികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു

മുംബൈ ജെസ്‌ലോക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി വിട്ടാല്‍ ജോലിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു‌. തന്നെയും സുഹൃത്തിനെ അഞ്ചംഗ സംഘം കൈകാര്യം ചെയ്‌തത് ഇവര്‍ വിശദീകരിച്ചു.

അക്രമികള്‍ തന്റെയും സുഹൃത്തിന്റെയും ബാഗും മൊബൈലും ക്യാമറയും പിടിച്ചെടുത്തെങ്കിലും പിന്നീട്‌ തിരികെ നല്‍കിയെന്നും പെണ്‍കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :