ലൈംഗിക പീഡനക്കേസ്: ജോസ് തെറ്റയിലിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി വീണ്ടും തടഞ്ഞു

കൊച്ചി| WEBDUNIA|
PRO
PRO
ലൈംഗിക പീഡനകേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി വീണ്ടും തടഞ്ഞു. പത്ത് ദിവസത്തേക്ക് കൂടി തെറ്റയിലിനെതിരായ എഫ്ഐആര്‍ സ്‌റ്റേ ചെയ്തു. അതേസമയം തനിക്കെതിരെ നടന്നത് ബലാത്സംഗം തന്നെയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പരാതിക്കാരിയായ യുവതി വിശദീകരണം നല്‍കിയത്. തനിക്ക് നേരെ നടന്നത് ബലാത്സംഗം തന്നെയായിരുന്നെന്ന് യുവതി കോടതിയെ അറിയിച്ചു. സമ്മതപ്രകാരമുള്ള ശാരീരികബന്ധമായിരുന്നില്ല അത്. തന്റെ പരാതി രാഷ്ട്രീയ പ്രേരിതമല്ല. പരാതിക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് ജോസ് തെറ്റയിലാണെന്നും യുവതി ആരോപിച്ചു. തെറ്റയിലിനെതിരായി ചുമത്തിയ ബലാത്സംഗ കുറ്റം ഒഴിവാക്കരുത്. തെറ്റയിലിനെതിരായ എഫ്ഐആറിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേ ഉത്തരവ് പിന്‍വലിക്കണമെന്നും യുവതി രേഖാമൂലം നല്‍കിയ വിശദീകരണത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി നല്‍കിയ വിശദീകരണത്തിന് മറുപടി നല്‍കാന്‍ ജോസ് തെറ്റയിലിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :