എനിക്കല്ല, കോടിയേരിക്കാണ് ഒളിച്ചുവയ്ക്കാനുള്ളത്, എന്‍റെ നിലപാട് മാറ്റിയത് സഹപ്രവര്‍ത്തകര്‍: ഉമ്മന്‍‌ചാണ്ടി

Oommenchandy, Kodiyeri, Jacob Thomas, Chennithala, Pinarayi, ഉമ്മന്‍‌ചാണ്ടി, കോടിയേരി, ജേക്കബ് തോമസ്, ചെന്നിത്തല, പിണറായി
തിരുവനന്തപുരം| Last Modified വെള്ളി, 8 ജനുവരി 2016 (19:47 IST)
ഡി ജി പി ജേക്കബ് തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എന്തെങ്കിലും ഒളിച്ചുവയ്ക്കാനുണ്ടെങ്കില്‍ അത് തനിക്കല്ല, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.

തനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ജേക്കബ് തോമസിന് അനുമതി നല്‍കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ മറിച്ചുള്ള അഭിപ്രായം പറഞ്ഞത് സഹപ്രവര്‍ത്തകരാണ് - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ നിയമനടപടിക്ക് അനുമതി നിഷേധിച്ചത് തന്‍റെ അറിവോടെയാണെന്നും ഇതുസംബന്ധിച്ച ഫയല്‍ നേരിട്ടുകണ്ടാണ് ഒപ്പുവച്ചതെന്നും ആഭ്യന്തരമന്ത്രി രമേശ് പറഞ്ഞിരുന്നു. തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് മനസിലാക്കിയാണ് അനുമതി നിഷേധിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരായ നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതി നല്‍കാത്തത് ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളികള്‍ പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. അനുമതി നല്‍കിയാല്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും അതിനാല്‍ ജേക്കബ് തോമസിന്‍റെ വായ് മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :