ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം

തിരുവനന്തപുരം| WEBDUNIA|
PRO
ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം. വിഗാര്‍ഡ്‌ ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം നല്‍കുന്നത്.

ക്ലിഫ്‌ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യയെന്ന യുവതി ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ്‌ വഴിമുടക്കിയതിനേത്തുടര്‍ന്നാണ് പൊലീസിനും എല്‍ഡിഎഫ്‌ നേതാക്കള്‍ക്കും നേരേ തട്ടിക്കയറിയത്.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അവരുടെ രോഷം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം നടത്തുന്നത് എന്തിനാണെന്നു യുവതി ചോദിച്ചു. തുടര്‍ന്ന് ഇടതു മുന്നണി നേതാക്കളും പൊലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി.

നാലാം ദിവസവും ക്ലിഫ് ഹൌസ് ഉപരോധം തുടര്‍ന്നതാണ് സമീപവാസിയായ സന്ധ്യയെന്ന യുവതിയെ കോപാകുലയാക്കിയത്. വഴി നടക്കാന്‍ പോലും ഇവര്‍ സമ്മതിക്കില്ലെന്നാണ് യുവതിയുടെ ആരോപണം. മുഖ്യമന്ത്രിയ്ക്കെതിരേയാണ് സമരമെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് സമരം നടത്തേണ്ടതെന്നും യുവതി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :