വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കല്‍പ്പറ്റ| WEBDUNIA|
PRO
ഭര്‍തൃമതിയായ യുവതിയുടെ മോര്‍ഫ്‌ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

കൊടുവള്ളി പാലക്കുറ്റി മുക്കുന്നമ്മല്‍ വീട്ടില്‍ ലിനീഷ്‌കുമാറി (29) നെയാണ് കല്‍പ്പറ്റ സിഐ അബ്ദുല്‍ഷെരീഫ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബന്ധുകൂടിയായ യുവതിയുടെ ചിത്രമാണ് ലിനീഷ് മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുത്തത്.

ഇതുസംബന്ധിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബന്ധുവീട്ടില്‍ വിരുന്നിന് പോയ സമയത്ത് എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :