ഇരയുടെ കൂടെ തന്നെയാണ് ‘അമ്മ’; മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റം തന്റെ ഇമേജ് ഇല്ലാതാക്കി: ഇന്നസെന്റ്

ഗണേഷിന്റെയും മുകേഷിന്റെയും പെരുമാറ്റത്തിൽ മാപ്പു ചോദിക്കുന്നുവെന്ന് ഇന്നസെന്റ്

VS Achuthanandan, actress, case, inquiry, police, Innocent MP, tp senkumar, DGP Loknath Behera,  PK.Sreemathy, dgp, dileep, nadirsha, ADGP B Sandhya, cinema, kerala, നടി, കേസ്, അന്വേഷണം, പൊലീസ്, ഡിജിപി, ദിലീപ്, സിനിമ, കേരളം, പി കെ ശ്രീമതി, വിഎസ് അച്യുതാനന്ദന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി സന്ധ്യ, ഇന്നസെന്റ്
തൃശൂർ| സജിത്ത്| Last Modified ബുധന്‍, 5 ജൂലൈ 2017 (11:10 IST)
ചലച്ചിത്ര താരങ്ങൾക്ക് സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന ആരംഭിച്ചതെന്ന് പ്രസിഡന്റ് ഇന്നസെന്റ്. അമ്മയെക്കുറിച്ച് ജനങ്ങൾക്കുള്ളതെല്ലാം വെറും തെറ്റിദ്ധാരണകളാണ്. ചിലര്‍ നടത്തിയ ചില പ്രസ്താവനകളാണ് അതിനു കാരണമായതെന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു.

സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ ചില കാര്യങ്ങൾ നടപ്പിലാക്കാത്തതു ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി. ഗണേഷിന്റെ പല ആവശ്യങ്ങളിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനത്തുനിന്നും താന്‍ രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിനിടെ താരങ്ങളുടെ പെരുമാറ്റം കണ്ട് താന്‍ തന്നെ അന്തം വിട്ടു പോയെന്ന് ഇന്നസെന്റ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരെ കൂകവിളിച്ച താരങ്ങളുടെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും അതിന് താൻ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘അമ്മ’ നടത്തിയ വാർത്താസമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മുൻകൂട്ടി തയാറാക്കി ആയിരുന്നില്ല അവര്‍ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ പ്രതികരണമാണ് അവരില്‍നിന്നുണ്ടായതെന്നും ഇന്നസെന്റ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :