ദിലീപിനെ രക്ഷിക്കാനിറങ്ങുമ്പോള്‍ ഇങ്ങനെയൊരു പണി കിട്ടുമെന്ന് മുകേഷ് കരുതിയില്ല; എംഎല്‍യെ കടന്നാക്രമിച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ്

ദിലീപിനെ രക്ഷിക്കാനിറങ്ങിയ മുകേഷ് ഇതൊന്നും പ്രതീക്ഷിച്ചു കാണില്ല

   Mukesh , Actress kidnapped , Amma , CPM , Dileep , police case , Kavya madhavan , Mohanlal , സി​പി​എം , മുകേഷ് , ‘അമ്മ’ , യുവനടി , നടിയെ തട്ടിക്കൊണ്ടു പോയി , കാവ്യ മാധവന്‍ , ഗണേഷ് കുമാര്‍
കൊ​ല്ലം| jibin| Last Updated: ചൊവ്വ, 4 ജൂലൈ 2017 (19:55 IST)
താര സംഘടനയായ ‘അമ്മ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷ് സി​പി​എം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ്.

അമ്മയുടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലെ മു​കേഷിന്റെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഒരു ജനപ്രതിനിധിയാണെന്ന കാര്യം അദ്ദേഹം മറന്നു. സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മ​ല്ലെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച​താ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് കു​റ്റ​പ്പെ​ടു​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഭൂ​രി​പ​ക്ഷം പേ​രും മു​കേ​ഷി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് രംഗത്തെത്തി.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെയാണ് മുകേഷ് ക്ഷോഭിച്ച് സംസാരിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുകേഷ് കോട്ടയത്ത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ താൻ തുടക്കക്കാരനായതിനാല്‍ തെറ്റുകൾ സംഭവിക്കാം. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നുവെന്നു എന്നുമാണ് മുകേഷ് നേരത്തെ പറഞ്ഞത്.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഒന്നും പ്രതികരിക്കാനില്ല. യുവനടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച മുകേഷിനെതിരെ വ്യാപകമായ എതിര്‍പ്പാണ് പൊതുസമൂഹത്തില്‍ നിന്നും ഇടതു പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുന്നത്. കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാണ് മുകേഷില്‍ നിന്ന് വിശദീകരണം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലപാട് മയപ്പെടുത്തി മുകേഷ് രംഗത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :