ഇന്നസെന്‍റും ശ്രീമതിയും ഫണ്ട് ചിലവഴിക്കുന്നില്ല, സമ്പത്തും സീമയും ഫണ്ട് ചിലവഴിച്ചതില്‍ മുന്നില്‍

Innocent, Sreemati, Seema, Sampath, Parliament, Loksabha, Modi, Adwani, ഇന്നസെന്‍റ്, ശ്രീമതി, സീമ, സമ്പത്ത്, പാര്‍ലമെന്‍റ്, ലോക്സഭ, രാജ്യസഭ, മോഡി, അദ്വാനി
തിരുവനന്തപുരം| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (11:19 IST)
ഇടതുപക്ഷത്തിന്‍റെ ലോക്‍സഭാംഗങ്ങളായ പികെ ശ്രീമതിയും ഇന്നസെന്‍റും പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ വളരെ പിന്നില്‍. കണ്ണൂരില്‍ നിന്നുള്ള എംപിയായ പി കെ ശ്രീമതി 5.41 ശതമാനവും ചാലക്കുടി എംപിയായ ഇന്നസെന്റ് 13.81 ശതമാനവും ഫണ്ട് മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്‍റെ ജോസ് കെ മാണിയും ഫണ്ട് ചെലവഴിക്കുന്നതില്‍ ഏറെ പിന്നിലാണ്. തുകയുടെ 13.86 ശതമാനം മാത്രമാണ് ജോസ് കെ മാണി ചെലവഴിച്ചിരിക്കുന്നത്.

അതേസമയം, ആറ്റിങ്ങല്‍ എംപി എ സമ്പത്ത് ഫണ്ടിന്റെ 65.77 ശതമാനം ചിലവഴിച്ചു. സമ്പത്താണ് ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച അംഗം. രാജ്യസഭാംഗങ്ങളില്‍ ടി എന്‍ സീമയാണ് ഏറ്റവുമധികം തുക ചിലവാക്കിയത്. ഫണ്ടിന്‍റെ 98.87 ശതമാനവും ചിലവഴിച്ചു.

ലോക്സഭയിലെയും രാജ്യസഭയിലെയും
94 എം പിമാര്‍ തങ്ങളുടെ ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചിലവഴിച്ചിട്ടില്ല. രാജ്യസഭാഗം പി വി അബ്ദുള്‍ വഹാബും ഇതില്‍ ഉള്‍പ്പെടും. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായ റിച്ചാര്‍ഡ് ഹേ, ജോര്‍ജ് ബക്കര്‍ എന്നിവര്‍ നോഡല്‍ ജില്ല ഏതാണെന്ന് പോലും രേഖപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :