തന്നെ വധിക്കാന്‍ സിദ്ദിഖ് ശ്രമിച്ചെന്ന് മുന്‍ഭാര്യ നസീമയുടെ പരാതി

കോഴിക്കോട്| Last Modified വെള്ളി, 22 മെയ് 2015 (11:37 IST)
കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ
മുന്‍ ഭാര്യ കോഴിക്കോട് സിറ്റി പൊലീസ് മേധാവി പി എ വത്സന് ആണ് നസീമ പരാതി നല്‍കിയത്. പരാതിയില്‍ സിദ്ദിഖ് തന്നെ വധിക്കാന്‍ ശ്രമിച്ചെന്നാണ് നസീമ ആരോപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയപ്പോള്‍ സിദ്ദിക്കും കൂട്ടാളികളും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും നസീമ തന്റെ പരാതിയില്‍ പറയുന്നു. നേരത്തെ ഭാര്യയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ ഗാര്‍ഹികപീഡനത്തിന് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. വരുന്ന ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :