തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 17 ജൂലൈ 2017 (17:39 IST)
തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനാണ് മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പബ്ലിക് റിലേഷൻസ് വകുപ്പിനും തമിഴ്നാട് വനിതാ കമ്മിഷനും കേരളാ വനിതാ കമ്മിഷൻ കത്തയച്ചിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായപ്പോളാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും സഹിതം ചില തമിഴ് മാധ്യമങ്ങൾ ഒന്നാം പേജിൽ തന്നെ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചത്.
നേരത്തെ, നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ പറഞ്ഞതിന് നടൻ അജു വർഗീസിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് അത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.