ആ 500 കോടി എവിടെപ്പോയി? - വെള്ളാപ്പള്ളിയോട് വിഎസ്

വി എസ്, വെള്ളാപ്പള്ളി, നേടേശന്‍, മോഡി, അമിത് ഷാ
തിരുവനന്തപുരം| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (15:20 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളുമായി വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. എസ്‌എന്‍ ട്രസ്റ്റില്‍ നിന്ന് വെളളാപ്പളളി പിരിച്ച 500 കോടി രൂപ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

വെളളാപ്പളളി സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുക്കല്‍ പോയത് - വിഎസ് പറഞ്ഞു.

വി എസിനുവേണ്ടി താന്‍ ലക്ഷങ്ങള്‍ പിരിച്ചു നല്കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ ആരോപിച്ചിരുന്നു. കൂടെ നില്‍ക്കുന്ന എം എല്‍ എമാര്‍ക്കു വേണ്ടിയാണ് വി എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവും? പോരാത്തതിന് കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി വി എസ് ജോലിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് വിഎസ് ടി കെ പളനിക്കെതിരെ നീക്കം നടത്തിയത്. ഇങ്ങനെ വി എസ് ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്. മലമ്പുഴയില്‍ വി എസിന്റെ വിജയത്തിന് പിന്നില്‍ എസ് എന്‍ ഡി പിയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ നടേശനെയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെയും ജനം അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്നും അത് നടേശന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും വി എസ് മറുപടി നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :