അരിയുടെയും പഞ്ചസാരയുടെയും നികുതിവര്‍ദ്ധന പിന്‍വലിക്കും

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (10:43 IST)
ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച പൊതുബജറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി നിര്‍ദ്ദേശം പിന്‍വലിക്കും. യു ഡി എഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിന് തീരുമാനമായത്.
അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയാണ് പിന്‍വലിക്കുക.

ഞായറാഴ്ച രാത്രി വൈകി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ എം മാണി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നികുതിനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചത് പരക്കെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഭരണപക്ഷത്തിനകത്തു നിന്നു തന്നെ ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നികുതി നിര്‍ദ്ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :