അമ്മയുടെ പ്രസിഡന്റ് ആകാൻ പറ്റിയ 'മിടുക്കത്തികൾ' ആരും ഇപ്പോൾ മലയാള സിനിമയിൽ ഇല്ലേ? ; ഇന്നസെന്റിനെ വിമർശിച്ച് ഡോ. ബിജു

കോമാളിത്തരം നിറഞ്ഞ മലയാള സിനിമ: സംവിധായകൻ ബിജു പറയുന്നു

aparna| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (15:32 IST)
മലയാള സിനിമയുടെ താരസംഘടനയായ അമ്മ അസോസിയേഷനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു രംഗത്ത്. വിവരമില്ലാത്തവരും തമാശക്കാരുമാണ് ചില സിനിമാസംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നതെന്നും മലയാളസിനിമയും കോമാളിത്തം നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഡോ. ബിജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ.ബിജുവിന്റെ കുറിപ്പ് വായിക്കാം:

വെറും രണ്ടര മണിക്കൂർ മാത്രമല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് ടെലിവിഷൻ ചാനലിൽ പരസ്യമായി ഒരാൾ. ...ഈ വിവരക്കേട് ഒക്കെ ആണ് ചില സിനിമാ സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നത്..പിന്നെങ്ങനെ ഭൂരിപക്ഷം മലയാള സിനിമകളും സ്ത്രീ വിരുദ്ധം അല്ലാതെയാകും....

ആരെങ്കിലും ആവശ്യപ്പെട്ടാൽ ഞങ്ങൾ വേണേൽ സംഘടനയിൽ ചർച്ച ചെയ്യാം എന്ന് തമാശിക്കുന്ന മറ്റൊരു സംഘടനാ നേതാവ്. അദ്ദേഹം പിന്നെയും തമാശ പറയുന്നുണ്ട് ..ഏതെങ്കിലും മിടുക്കി പെൺകുട്ടികൾ വന്നാൽ ഞാൻ ഇരിക്കുന്ന പ്രസിഡന്റിന്റെ കസേര നൽകാൻ തയ്യാറാണെന്ന്..

അതായത് ഇപ്പോൾ മലയാള സിനിമയിൽ ഈ സംഘടനയുടെ പ്രസിഡന്റ് ആകാൻ മാത്രം മിടുക്കുള്ള ഒരു സ്ത്രീകളും നിലവിൽ ഇല്ല എന്ന് ..ഇനി അങ്ങനെ ആരെങ്കിലും ഏതെങ്കിലും കാലത്ത് വന്നാൽ അന്ന് ആലോചിക്കാം എന്നാണ് ആ തമാശയുടെ അർത്ഥം.. ഇങ്ങനെയുള്ള തമാശക്കാർ സംഘടന തലപ്പത്ത് ഉള്ളപ്പോൾ ഭൂരിപക്ഷം മലയാള സിനിമയും എങ്ങനെ കോമാളിത്തം നിറഞ്ഞതല്ലാതെ ആകും..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :