അമിതവേഗത കാരണം പൊലിഞ്ഞത് 2413 ജീവന്‍

തിരുവനന്തപുരം| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (18:16 IST)
അമിതവേഗതയും അശ്രദ്ധയുമായ ഡ്രൈവിംഗിലൂടെ കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ റോഡുകളില്‍ 2413 ജീവനുകളാണു മരണം കവര്‍ന്നെടുത്തത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്) നടത്തിയ ഒരു സര്‍വേയിലാണ് ഇത് വെളിപ്പെട്ടത്.

ഇക്കാലയളവില്‍ ഉണ്ടായ റോഡപകടങ്ങളുടെ എണ്ണം 23032 എണ്ണമായിരുന്നു. ഇതില്‍ 22075 എണ്ണവും അശ്രദ്ധയും അമിതവേഗതയും കാരണമാണെന്ന് പറയുന്നു.

ഈ അപകടങ്ങളില്‍ ഒട്ടാകെ 2413 പേര്‍ മരിച്ചപ്പോള്‍ 17144 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം വിവിധ റോഡപകടങ്ങളിലായി 3964 പേര്‍ മരിക്കുകയും 26139 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :