സര്‍ക്കാരിനെ വിമര്‍ശിച്ചു, 20കാരന് സൌദി വിധിച്ചത് കുരിശുമരണം

റിയാദ്‌| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (16:04 IST)
സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് സൌദിയില്‍ 20കാരനെ കുരിശിലേറ്റിക്കൊല്ലാന്‍ ഉത്തരവ്. 2012 ല്‍ 17 കാരനായിരിക്കെ കേസില്‍ അകപ്പെട്ട അലി മൊഹമ്മദ്‌ അല്‍ നിമര്‍ എന്ന യുവാവിനെ സൗദിയിലെ ഒരു പ്രാദേശിക കോടതിയാണ്‌ ശിക്ഷിച്ചത്‌. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയെന്നും ആയുധക്കടത്ത്‌ നടത്തിയെന്നുമാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

മൊഹമ്മദിനായി സമര്‍പ്പിച്ച അവസാന അപ്പീലും രണ്ടാഴ്‌ച മുമ്പ്‌ തള്ളിയതോടെ ശിക്ഷ നടപ്പാക്കുമെന്ന്‌ ഉറപ്പായി. ഷിയകള്‍ക്ക്‌ പ്രാമുഖ്യമുള്ള കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പാണ്‌ ഷേയ്‌ഖ് നിമര്‍ പിടിയിലായത്‌. രണ്ടു വര്‍ഷം മുമ്പ്‌ സൗദിയില്‍ വിദേശ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച്‌ മുമ്പ്‌ അലിയുടെ അമ്മാവനും ഷിയാ പുരോഹിതനുമായി ഷേയ്‌ഖ് നിമര്‍ അല്‍ നിമറിനേയും വധശിക്ഷ്ക്ക് ഇരയാക്കിയിരുന്നു.

ശിക്ഷ നടപ്പാക്കുന്നതിനെതിരേ ജയിലിലുള്ളവര്‍ക്കായി വാദിക്കുന്നഅന്താരാഷ്‌ട്ര മനുഷ്യാവകാശ സമൂഹം ഒന്നടങ്കം രംഗത്ത്‌ വന്നിരിക്കുകയാണ്‌. പിടിക്കപ്പെട്ടത്‌ പ്രായപൂര്‍ത്തിയാകുന്നതിന്‌ മുമ്പാണെന്നും ജയിലില്‍ ക്രൂരമായി പീഡിപ്പിച്ച്‌ കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും വിചാരണ വേളയില്‍ സ്വന്തം അഭിഭാഷകനെ വെക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. കേസ്‌ വിചാരണ അടച്ചിട്ട മുറിയില്‍ തികച്ചും ഏകപക്ഷീയമായിട്ടാണ്‌ നടന്നത്‌ എന്നും പറയുന്നു.

ഇയാള്‍ക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സൌദിയിലെ ഏറ്റവും മൃഗീയമായ ശിക്ഷാവിധികളിലൊന്നാണ് കുരിശിലേറ്റല്‍. തികച്ചും മൃഗീയമായ ശിക്ഷകളില്‍ ഒന്നായ ക്രൂശില്‍ തറയ്‌ക്കല്‍ ശരീരം വലിയ മരക്കാലിനോട്‌ ചേര്‍ത്ത്‌ നിര്‍ത്തി കയ്യിലും കാലിലും ആണി തറയ്‌ക്കുന്ന്‌ ഉള്‍പ്പെടെയുള്ള ക്രൂരതയോടെയാണ്‌ നടപ്പാക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :