അഭയ: കുറ്റസമ്മതത്തിന്‍റെ ദൃശ്യങ്ങള്‍ നെറ്റില്‍ സുലഭം

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2009 (14:29 IST)
സിസ്റ്റര്‍ കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ച ടി വി ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ചു തുടങ്ങി മണിക്കൂറുകള്‍ക്കകം ചാനലുകളെ ഇക്കാര്യത്തില്‍ നിന്ന് കോടതി വിലക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ കാണിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ചാനലുകള്‍ ഈ നിര്‍ദ്ദേശം അനുസരിച്ചു. എന്നാല്‍ മൂന്നു പ്രതികളുടെയും കുറ്റസമ്മതത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ഒട്ടേറെ സൈറ്റുകള്‍ ഈ ദൃശ്യങ്ങള്‍ ഒരു എഡിറ്റിംഗും ഇല്ലാതെ കാണിക്കുന്നുണ്ട്.

ഏതാണ്ട് എല്ലാ വീഡിയോ ഷെയറിംഗ് സൈറ്റുകളിലും ചില സ്വകാര്യ സൈറ്റുകളിലും ഈ ദൃശ്യങ്ങള്‍ ലഭ്യമാണ്. പ്രതികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുറ്റസമ്മതത്തിന്‍റെ ദൃശ്യങ്ങള്‍ മൂന്ന് ഭാഗങ്ങളിലായാണ് നല്‍കിയിരിക്കുന്നത്. ചില സൈറ്റുകള്‍ ചാനല്‍ ദൃശ്യങ്ങള്‍ അതേപടി പകര്‍ത്തി നല്‍കിയിരിക്കുകയാണ്.

സിസ്റ്റര്‍ സെഫിക്ക് വൈദികരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അഭയയെ കൊലപ്പെടുത്തിയതാണെന്നും എങ്ങനെ കൊന്നുവെന്നുമൊക്കെയുള്ള വിവരങ്ങള്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :