‘പാകിസ്ഥാന്‍ താലിബാന്‍റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല‘

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (11:47 IST)
പാകിസ്ഥാന്‍ തീവ്രവാദ നേതാവ് മുല്ല ഒമറിന്‍റേയും അഫ്ഗാന്‍ താലിബാന്‍റേയും അഭയ സ്ഥാനമാക്കാന്‍ അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പാക് മണ്ണ് മറ്റാര്‍ക്കെതിരേയും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സന്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന എല്ലാ ഘടകങ്ങളേയും പാകിസ്ഥാന്‍ കൈകാര്യം ചെയ്യും. രാജ്യത്തെ പ്രദേശങ്ങള്‍ മറ്റാര്‍ക്കെങ്കിലുമെതിരെ ഉപയോഗിക്കേണ്ട ആവശ്യം പാകിസ്ഥാനില്ല. നല്ല തീവ്രവാദികളും മോശം തീവ്രവാദികളും എന്ന വ്യത്യാസമില്ല - അദ്ദേഹം പറഞ്ഞു.

അവര്‍ നാശത്തിന്‍റെ വക്കിലാണ്. ഭീകരവാദികള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവരെ പരാജയപ്പെടുത്തും. മുല്ല ഒമറിനേയും അയാള്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ താലിബാനേയും കൈകാര്യം ചെയ്യുമെന്നും ഖുറേഷി വ്യക്തമാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :