അബിന്‍ സൂരിക്ക് ഇന്ന് വീണ്ടും ഡയാലിസിസ്; ദീപകിനെയും ഇര്‍ഷാദിനെയും കണ്ടെത്താനായില്ല

കാഠ്‌മണ്ഡു| JOYS JOY| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (09:16 IST)
നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്‌ടര്‍ അബിന്‍ സൂരിക്ക് ഇന്ന് വീണ്ടും ഡയാലിസിസ്. അബിന്‍ സൂരിയെ ഇന്നലെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. അതേസമയം, നേപ്പാളില്‍ കാണാതായ ഡോക്‌ടര്‍ ഇര്‍ഷാദിന്റെ സഹോദരന്‍ ഇന്ന് നേപ്പാളിലേക്ക് തിരിക്കും.

എന്നാല്‍, നേപ്പാളില്‍ കുടുങ്ങിയ 250 ഓളം മലയാളികളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ അബിന്‍ സൂരിക്കൊപ്പം നേപ്പാളില്‍ എത്തിയ ഡോ ദീപക് തോമസ്, ഡോ ഇര്‍ഷാദ് എന്നിവര്‍ റെഡ് ക്രോസ് ക്യാംപില്‍
ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

നേപ്പാളില്‍ നേരിട്ട് ക്യാംപുകള്‍
ഒന്നും നടത്തുന്നില്ലെന്ന് റെഡ് ക്രോസ് വ്യക്തമാക്കിയിരുന്നു. കേളകം കുണ്ടേരി സ്വദേശിയാണ് ഡോ. ദീപക്. ഇതിനിടെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദുബായില്‍ നിന്ന്
നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഇര്‍ഷാദിനെപ്പറ്റി ഇവര്‍ക്കും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഡോ അബിന്‍ സൂരിയെ നേപ്പാളില്‍ നിന്ന് ഇന്നു തന്നെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ എത്തിക്കുന്ന അബിനെ കൂടുതല്‍ ചികിത്സകള്‍ക്കായി എയിംസില്‍ പ്രവേശിപ്പിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :