അപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

ആലപ്പുഴ| WEBDUNIA|
PRO
കായംകുളം കരിയിലക്കുളങ്ങരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചത്‌.

കൊല്ലം ക്ലാപ്പന സ്വദേശികളായ പെരുമന്താളം പടയണത്ത്‌ വീട്ടില്‍ അബ്ദുല്‍ ലത്തീഫ്‌ (75), ഹിദായത്ത്‌ മന്‍സില്‍ മറിയുമ്മ കുഞ്ഞ്‌(65), സി പി ബംഗ്ലാവ്‌ നബീസ കുഞ്ഞ്‌(60), ജിഹാദ്‌ സെമിന്‍(30), കാവിന്റെ തെക്കേതില്‍ സി പി ബംഗ്ലാവ്‌ മെഹ്മൂദ്‌ കുഞ്ഞ്‌(65) എന്നിവരാണു മരിച്ചത്‌.

ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. കല്ലട ടൂറിസ്റ്റ് ബസും ഓച്ചിറയില്‍ നിന്നും വരികയായിരുന്ന മാരുതി കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ആശുപത്രിയില്‍ വച്ചാണ് മറ്റ് രണ്ടുപേര്‍ മരിച്ചത്.

സെമിന്റെ മകള്‍ നാലു വയസുകാരി നസ്വ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :