അദാനിക്ക് എസ്‌ബിഐ 6000 കോടി രൂപയുടെ വായ്‌പ നല്കില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 14 മാര്‍ച്ച് 2015 (09:43 IST)
അദാനി ഗ്രൂപ്പിന് 6000 കോടി രൂപയുടെ നല്കില്ല. കഴിഞ്ഞ നവംബറില്‍ ആയിരുന്നു അദാനി ഗ്രൂപ്പിന് 6000 കോടി രൂപ വായ്പ നല്കാന്‍ എസ് ബി ഐ തീരുമാനിച്ചത്. എന്നാല്‍, അദാനി ഗ്രൂപ്പിന് ഇത്രയധികം തുക വായ്പ അനുവദിച്ചതിനെതിരെ പ്രതിപക്ഷം അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. 
 
അതേസമയം, വായ്പ നല്കില്ല എന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും അദാനി ഗ്രൂപ്പിന് എസ് ബി ഐ നല്കിയിട്ടില്ല. എന്നാല്‍, അദാനി ഗ്രൂപ്പുമായി ഇക്കാര്യം താമസിയാതെ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയ സന്ദര്‍ശനം നടത്തിയ സമയത്തായിരുന്നു അദാനിക്ക് 6000 കോടി രൂപയുടെ വായ്പ അനുവദിച്ചത്. തുടര്‍ന്ന്, പടിഞ്ഞാറന്‍ ക്വീന്‍സ്‌ലന്‍ഡിലെ ക്ലെര്‍മണ്ടില്‍ ഖനനം നടത്താനുള്ള 42, 000 കോടി രൂപയുടെ ഇടപാടിനാണ് അദാനി ഗ്രൂപ്പ് അന്ന് ഒപ്പു വെച്ചിരുന്നു.
 
വിദേശത്ത് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി ഇന്ത്യയിലെ ഒരു ബാങ്ക് നല്കുന്ന ഏറ്റവും വലിയ വായ്പയായിരുന്നു ഇത്. വായ്പ നല്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ എസ് ബി ഐ യും ഗൌതം അദാനിയും നവംബറില്‍ ഒപ്പിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയന്‍ സ്ഥാപനമായ അദാനി മൈനിങ്ങ് ആയിരുന്നു കരാറില്‍ ഒപ്പുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :