പാലാ|
Last Modified ബുധന്‍, 7 ജനുവരി 2015 (17:28 IST)
നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്നു പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് 29 കാരനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം മാടപ്പള്ളില്‍ ബബി എന്നയാളാണു പാലാ എസ്.ഐ. ടോംസണിന്റ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റ്റെ വലയിലായത്.
പാലായിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ ഞായറാഴ്ച രാവിലെ കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തശേഷം തിരികെ വന്നു നോക്കുമ്പോള്‍ കാറിന്റ്റെ ചില്ലു തകര്‍ത്ത് മോഷണം നടന്നതായി കണ്ടെത്തി. ഉള്ളില്‍ വച്ചിരുന്ന പഴ്സില്‍ നിന്ന് എ.റ്റി.എം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവയ്ക്കൊപ്പം 25000 രൂപയും മോഷണം പോയിരുന്നു. ആയിരം രൂപയുടെ 25 നോട്ടുകളായിരുന്നു.
എ.റ്റി.എം കൌണ്ടറിനു മുന്നില്‍ ഒരാള്‍ കിടന്നുറങ്ങിയത് അടുത്തുള്ള ബിവറേജസ് ജീവനക്കാരുടെ ശ്റദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് ആയിരം രൂപാ നോട്ടുകളുമായി എത്തുന്നവരെ നിരീക്ഷിക്കാന്‍ പൊലീസ് അറിയിച്ചിരുന്നു. ഇതനുസരിച്ച് മൂന്നു തവണ ആയിരം രൂപയുടെ നോട്ടുമായി എത്തിയ ആളെക്കുറിച്ചു ഇവര്‍ പൊലീസിനു വിവരം നല്‍കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.