ആദിവാസിയുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: നാലുപേര്‍ പിടിയില്‍

കാട്ടാക്കട| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (16:22 IST)
ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ അഗസ്ത്യ വന മേഖലയിലെ കൈതോട് ആദിവാസ് സെറ്റില്‍‍മെന്‍റിലുള്ള 23 കാരിയെയാണു പീഡിപ്പിക്കാന്‍ ശ്രമം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്‍റില്‍ നിന്ന് ജീപ്പ് സര്‍വീസ് നടത്തുന്ന മാങ്കുഴി എന്‍ കെ ഹൌസില്‍ ഹഖ് (34), കോട്ടൂര്‍ എലിമല താജ്ഹോമില്‍ സെയ്തലവി (34), ഇവരുടെ സുഹൃത്തുക്കളായ കുറ്റിച്ചല്‍ സ്വദേശി നിസാം (35) എന്നിവരാണു
പൊലീസ് വലയിലായത്.

കഴിഞ്ഞ അഞ്ചാം തീയതി രാത്രി എട്ടരമണിയോടെ യുവതിയുടെ കുടിലിനു പിറകില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് നെയ്യാര്‍ഡാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടന്നതായി നാട്ടുകാരുടെ ആക്ഷേപം ഉയര്‍ന്നതോടെ നെടുമങ്ങാട് ഡി വൈ എസ് പി സൈബുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു രഹസ്യകേന്ദ്രത്തില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :