ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പ്: വെങ്കല നേട്ടത്തോടെ മലയാളി താരം എസ്എൽ നാരായണന്‍

ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിൽ മലയാളി താരം എസ് എല്‍ നാരായണന് വെങ്കലം.

bhuvaneswar, chess, bronz, sl narayanan ഭുവനേശ്വർ, ചെസ്, വെങ്കലം,എസ്എൽ നാരായണന്‍
ഭുവനേശ്വർ| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (17:22 IST)
ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിൽ മലയാളി താരം എസ് എല്‍ നാരായണന് വെങ്കലം. ഇതോടെ ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി നാരായണൻ. ഭുവനേശ്വരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഈ നേട്ടം.

ഗ്രാൻഡ് മാസ്റ്റർ കിരീടം നേടിയ നാരായണന്റെ കരിയറിലെ പുതിയൊരു പൊൻതൂവലായി മാറി ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പിലെ ഈ വെങ്കല നേട്ടം. ഈ വർഷം നടന്ന ഏഷ്യന്‍ ജൂനിയര്‍ ഓപ്പണ്‍ ചെസ് ചാംപ്യൻഷിപ്പിലും നാരായണന്‍ വെള്ളി നേടിയിരുന്നു.

ആലുവ സ്വദേശി ജി എൻ ഗോപാലിനുശേഷം ഗ്രാൻഡ് മാസ്റ്റർ പട്ടം കരസ്തമാക്കുന്ന മലയാളി താരമായി മാറി നാരായണൻ. ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാൻഡ് മാസ്റ്റർ എന്ന അപൂര്‍വനേട്ടം ഈ പതിനേഴുകാരൻ സ്വന്തമാക്കുകയും ചെയ്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :