ശ്രീനു എസ്|
Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (19:43 IST)
അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ 123 പോലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്റോണ്‍മെന്റ്, തമ്പാനൂര്‍, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളും റൂറലില്‍ കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം, വെഞ്ഞാറമൂട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളുമാണ് വനിതകള്‍ നിയന്ത്രിച്ചത്.
മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.