അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (17:45 IST)
നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും ട്വെന്റി 20യിൽ ചേർന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഉപദേശകസമിതി ചെയർമാനായും നിയമിച്ചു. എന്നാൽ മൂവരും തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്
ട്വെന്റി 20 ഭാരവഹികൾ അറിയിച്ചു.
അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ട്വെന്റി20 പ്രഖ്യാപിച്ചു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകൻ ഡോ ജോ ജോസഫ് സ്ഥാനാർഥിയാകും. പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ,വൈപ്പിൻ ഡോ ജോബ് ചക്കാലയ്‌ക്കൽ,മൂവാറ്റുപുഴ സിഎൻ പ്രകാശ്,കുന്നത്തുനാട് ഡോ സുജിത് പി സുരേന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.