Widgets Magazine
Widgets Magazine

കഴിഞ്ഞ 89 വർഷവും ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധതിയിൽ ആയിരുന്നുവെന്ന് ഡബ്ല്യുസിസി

ഞായര്‍, 4 ഫെബ്രുവരി 2018 (12:11 IST)

Widgets Magazine

മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി പുതിയ വനിതാ സംഘടന രൂപം കൊണ്ടു. ഇതിന്റെ കോർഡിനേഷൻ കമ്മിറ്റി ആദ്യ യോഗം കൊച്ചിയിൽ ഇന്നലെ ചേർന്നു. സംഘടനയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തി.
 
89 വര്‍ഷം നിലനിന്നിരുന്ന സമ്പ്രദായത്തിന് 90ആം വര്‍ഷം ഉണ്ടായ മാറ്റത്തിന് കാരണമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
 
പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.
 
അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
 
ഡബ്ലുസിസിയ്ക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു വനിതാ സംഘടനയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയില്‍ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രൂപീകരിച്ചത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാട്ടിലെ തടി, തേവരുടെ ആന, ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; സ്പീക്കറെ പരിഹസിച്ച് അഡ്വ. ജയശങ്കർ

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ 50,000 രൂപയ്ക്ക് കണ്ണട വാങ്ങിയെന്ന റിപ്പോർട്ട് വിവാദത്തിൽ. ...

news

ബിനോയ് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയോ? യെച്ചൂരിയുടെ വാക്കുകൾ വൈറലാകുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ...

news

തോമസ് ചാണ്ടിയെ രക്ഷിച്ച് ശശീന്ദ്രൻ; ചാണ്ടിക്ക് പങ്കില്ല, ഹർജിക്കാരി ആരാണെന്ന് അറിഞ്ഞത് വാർത്തകളിലൂടെയെന്ന് മന്ത്രി

തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ...

news

ശ്രീജീവിന്റെ കസ്റ്റഡി മരണം; കുറ്റാരോപിതരായ പൊലീസുകാർ ഇപ്പോഴും സർവ്വീസിൽ, ശ്രീജിത്ത് ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങും

സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ ...

Widgets Magazine Widgets Magazine Widgets Magazine