ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവർ എന്നല്ല: ഭാഗ്യലക്ഷ്മി

ചൊവ്വ, 9 ജനുവരി 2018 (08:28 IST)

എകെ ഗോപാലൻ എന്ന എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ രാഷ്ട്രീയത്തിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തലമൂത്ത നേതാക്കൾ തന്നെ ബൽറാമിനെ തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ബൽറാമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 
 
ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്. ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു.
 
ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്:
 
ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം.
 
ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്. വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഹിന്ദു യുവതിയെ ബിജെപി നേതാക്കൾ വേട്ടയാടി; ഒടുവിൽ യുവതി ജീവനൊടുക്കി

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ഹിന്ദു യുവതി ജീവനൊടുക്കി. സംഭവത്തിൽ ബിജെപി ...

news

ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ...

news

ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ശങ്കര്‍ ...

news

കായൽ കൈയേറ്റം: സുപ്രീംകോടതിയിലും തോമസ് ചാണ്ടിക്കു തിരിച്ചടി - കേസ് 11ന് പരിഗണിക്കും

കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് പരിഗണിക്കുന്ന ബെഞ്ച് ...

Widgets Magazine