കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:40 IST)
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുന്നു എന്ന പ്രഖ്യാപനവുമായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഗൂഢാലോചനാ നടത്തിയെന്ന കേസിൽ 85 ദിവസം ജയിലിലായിരുന്ന നടൻ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഈ പ്രതികരണം. ‘നിയമവും നീതി നിർവഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവാധികം ശക്തിപ്പെടുത്തുന്നു എന്നായിരുന്നു അവര്‍ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.
പോസ്റ്റ് വായിക്കാം: