'കാണുന്നവരെയെല്ലാം പ്രതിയാക്കരുത്' - പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കണ്ണിൽ കാണുന്നവരെയെല്ലാം പിടിച്ച് പ്രതിയാക്കരുത്: പൊലീസിനോട് കോടതി

aparna| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:57 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്നും എല്ലാ സാക്ഷികളെയും പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പറഞ്ഞു നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി. കേസിൽ നാദിർഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാൽ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

നാദിർഷായെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ജാമ്യഹർജിയിൽ തീർപ്പ് കൽപ്പിച്ചത്. ആവശ്യമെങ്കിൽ നാദിർഷായെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് നാദിർഷായോട് കോടതി ആവശ്യപ്പെട്ടത്.

നേരത്തേ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തീർപ്പാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :