Last Modified വെള്ളി, 26 ഏപ്രില്‍ 2019 (07:55 IST)
സൈനികനായ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നു സൈനികനായ മുന്‍ കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനി യുവതിയെ മൂന്നാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടത്തു. യുവതിയെയും കാമുകനെയും ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം ബംഗളുരു പൊലീസിന് കൈമാറുമെന്ന് പെലീസ് പറഞ്ഞു.
അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് തിരികെ ജോലി സ്ഥലത്തേക്ക് പോയതോടെയാണ് യുവതി ബംഗളുരൂവില്‍ ജോലി ചെയ്യുന്ന സൈനികനായ മുന്‍ കാമുകനായി ഒളിച്ചോടിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബംഗളുരൂവിലും പരാതി നല്‍കി.
മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴെക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യബസ്സിനെ പിന്തുടര്‍ന്ന് പെരിയവരൈയില്‍ ബസ്സ് തടഞ്ഞാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.