കായംകുളം|
Last Modified ശനി, 3 ഒക്ടോബര്‍ 2015 (20:15 IST)
പത്താം ക്ളാസ് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം വാട്സ് ആപ്പില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കായംകുളം പൊലീസ് ഇയാളെ പിടികൂടിയത്.
സ്കൂളിനു പുറത്തുള്ള നാലംഗ സംഘം ബലമായി വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ച് വിവസ്ത്രനാക്കിയ ശേഷം ഫോട്ടോ എടുത്താണ് വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കൊപ്പം നാലംഗ സംഘവും നീങ്ങുന്നത് പോസ്റ്റില്‍ വ്യക്തമായി കാണാം എന്നാണു റിപ്പോര്‍ട്ട്.
വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.