വ്യാജ മദ്യം: മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായം‍കുളം:| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:06 IST)

ഓട്ടോ ടാക്സിയില്‍ കടത്തിക്കൊണ്ടുവന്ന 200 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി മുന്‍ എക്സൈസ് ഉദ്യോഗസ്ഥനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കൃഷ്ണപുരം കാപ്പില്‍ കിഴക്ക് മരങ്ങാട്ട് വടക്കതില്‍ ഹാരി ജോണ്‍ എന്ന 46 കാരനാണു കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

മദ്യലോബിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ എക്സൈസ് വകുപ്പില്‍ നിന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയതാണ് ഹാരിജോണിനെ. ഇയാള്‍ക്കൊപ്പം അടൂര്‍ തെങ്ങമം ആര്യാ ഭവനില്‍ രവീന്ദ്രന്‍ എന്ന 50 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ ഓട്ടോ ടാക്സിയെ ജീപ്പില്‍ പിന്‍തുടര്‍ന്നാണു പിടിച്ചത്. ഒരു ലിറ്റര്‍ കുപ്പികളില്‍ നിറച്ച മദ്യം ഏഴു ചാക്കുകളിലായാണു സൂക്ഷിച്ചിരുന്നത്.

വ്യാജമദ്യം മുതുകുളത്ത് എത്തിക്കാനായിരുന്നു എന്ന് രവീന്ദ്രന്‍ സമ്മതിച്ചു. കായം‍കുളം എക്സൈസ് ഇന്‍സ്പെക്റ്റര്‍ ഇ.ആര്‍.ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
മദ്യം: മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായം‍കുളം: ഓട്ടോ ടാക്സിയില്‍ കടത്തിക്കൊണ്ടുവന്ന 200 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി മുന്‍ എക്സൈസ് ഉദ്യോഗസ്ഥനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :