ജലനിരപ്പ് 139.5 അടിയായി, മുല്ലപ്പെരിയാറില്‍ ആശങ്കയുടെ കാര്‍മേഘം

ജലനിരപ്പ്, മുല്ലപ്പെരിയാര്‍, കേരളം, തമിഴ്നാട്
തൊടുപുഴ| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (09:37 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. രണ്ടുദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്ന മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ അണക്കെട്ടില്‍ 139.5 അടി വെള്ളമാണുള്ളത്. മശ വീണ്ടും തുടരുകയാണെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാകുമെന്നാണ് സൂചന.
രണ്ടു ദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 502 മില്ലിമീറ്ററും തേക്കടിയില്‍ 4.8 മില്ലിമീറ്ററും മഴ ലഭിച്ചിട്ടുണ്ട്.

സെക്കന്‍ഡില്‍ 1,326 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 456 ഘനയടി മാത്രമാണ്. അതേസമയം ജലനിരപ്പ് പര്രിധിയിലേക്ക് ഉയരുമ്പോഴും അണക്കെട്ട് സന്ദര്‍ശിക്കാന്‍ ഉപസമിതി തയ്യാറാകാത്തതില്‍ കേരളം ആശങ്ക അറിയിച്ചു.

ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജോര്‍ജ് ദാനിയല്‍ ആണ് മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്നാടിന്റെ പ്രതിനിധികളെയും രേഖാമൂലം ആശങ്ക അറിയിച്ച് കത്തുനല്‍കിയത്. ആഴ്ചയില്‍ ഒരിക്കല്‍ ഉപസമിതി അണക്കെട്ടു സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നാണു മേല്‍നോട്ടസമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ജലനിരപ്പ് 136 അടി പിന്നിടുമ്പോള്‍ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശവും ഉപസമിതി തള്ളിക്കളഞ്ഞിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :